ഏകാന്തം




നീതിയല്ലിതു ന്യായവുമല്ലെന്റ്റെ
ചേതനക്കു വിലങ്ങു തീര്‍ത്തീടുവാ -
നാവുകില്ലീ മതിഭ്രമം കാട്ടലി -
ലാടുകില്ല ഞാന്‍ മേലിലൊരിക്കലും.


തേരിലെത്തി പടവാളുയര്‍ത്തുവാ -
നാളുമല്ല,പടവാള്‍ മുനകളില്‍
തേടിയെത്തിയ ജീവന്റെ രോദനം
കേട്ടു ച്ചുമ്മാതിരിക്കന്‍ മടിക്കിലും.

ഭക്തികൊണ്ട് ദൈവത്തിന്റെ കാല്‍കളില്‍
കെട്ടിവീണു കടാക്ഷമിരന്നിടാന്‍
മുട്ടി മുട്ടി വിളിച്ചു നിരന്തരം
ബുദ്ധിമുട്ടിക്കയില്ല ഞാനീശനെ.

വിശ്വമേ ഞാന്‍ വിളിക്കുന്നു എന്റെ ആ
സര്‍ഗതൂലിക തിരിച്ചു നല്‍കീടുക
അശ്വമേധം നടത്തട്ടെ ഞാനുമെന്‍
കൊച്ചു മേധക്കു വിശ്വം ജയിക്കുവാന്‍.

ജാലകങ്ങള്‍ തുറന്നു നഭസ്സിന്റെ
താരറാണിയെ നോക്കി കിടന്നു ഞാന്‍
സ്വഛശീതളം പട്ടുപൂമെത്തയില്‍
തൊട്ടിലാടിയുറങ്ങുന്നു ചന്ദ്രിക.

വാനിലാ ചക്രവാളത്തിനപ്പുറം
തേരിലേറി വരുന്നൊരു മാരനെ
തേടിയെത്രയലഞ്ഞു, മടുത്തിടാ -
തോടി എന്നും വരുന്നു കുമാരിക.

ആ കുളമ്പടി കേള്‍ക്കുന്ന മാത്രയില്‍
ഉമ്മറപ്പടി വാതിലിന്നപ്പുറം
പോയൊളിക്കും ഇടക്കൊളികണ്ണുമായ്
തേടി നില്‍ക്കും വിരുന്നു നല്‍കീടുവാന്‍.

പുണ്യ കര്‍മ്മ പ്രഭാഗമ വേളയില്‍
അങ്ങു നല്‍കുമീ പ്രേമപുഷ്പങ്ങളെ
വിണ്ണിലാകെ വിതാനിച്ചു രാത്രിതന്‍
പെണ്ണു നിന്നു മണിയറതീര്‍ക്കുവാന്‍.

മന്ദമാരുതന്‍ ജാലകപാളിക -
ളുന്തി ഉന്തിയെന്‍ ചിന്തയടക്കവെ
വന്നു നൃത്തം തുടങ്ങീ വിദൂരത്തു
നിന്നു നിദ്രയെന്‍ കണ്‍കോണിലത്രയും.



Avatar Avatar (Two-Disc Blu-ray/DVD Combo) [Blu-ray]