ഏകാന്തം




നീതിയല്ലിതു ന്യായവുമല്ലെന്റ്റെ
ചേതനക്കു വിലങ്ങു തീര്‍ത്തീടുവാ -
നാവുകില്ലീ മതിഭ്രമം കാട്ടലി -
ലാടുകില്ല ഞാന്‍ മേലിലൊരിക്കലും.


തേരിലെത്തി പടവാളുയര്‍ത്തുവാ -
നാളുമല്ല,പടവാള്‍ മുനകളില്‍
തേടിയെത്തിയ ജീവന്റെ രോദനം
കേട്ടു ച്ചുമ്മാതിരിക്കന്‍ മടിക്കിലും.

ഭക്തികൊണ്ട് ദൈവത്തിന്റെ കാല്‍കളില്‍
കെട്ടിവീണു കടാക്ഷമിരന്നിടാന്‍
മുട്ടി മുട്ടി വിളിച്ചു നിരന്തരം
ബുദ്ധിമുട്ടിക്കയില്ല ഞാനീശനെ.

വിശ്വമേ ഞാന്‍ വിളിക്കുന്നു എന്റെ ആ
സര്‍ഗതൂലിക തിരിച്ചു നല്‍കീടുക
അശ്വമേധം നടത്തട്ടെ ഞാനുമെന്‍
കൊച്ചു മേധക്കു വിശ്വം ജയിക്കുവാന്‍.

ജാലകങ്ങള്‍ തുറന്നു നഭസ്സിന്റെ
താരറാണിയെ നോക്കി കിടന്നു ഞാന്‍
സ്വഛശീതളം പട്ടുപൂമെത്തയില്‍
തൊട്ടിലാടിയുറങ്ങുന്നു ചന്ദ്രിക.

വാനിലാ ചക്രവാളത്തിനപ്പുറം
തേരിലേറി വരുന്നൊരു മാരനെ
തേടിയെത്രയലഞ്ഞു, മടുത്തിടാ -
തോടി എന്നും വരുന്നു കുമാരിക.

ആ കുളമ്പടി കേള്‍ക്കുന്ന മാത്രയില്‍
ഉമ്മറപ്പടി വാതിലിന്നപ്പുറം
പോയൊളിക്കും ഇടക്കൊളികണ്ണുമായ്
തേടി നില്‍ക്കും വിരുന്നു നല്‍കീടുവാന്‍.

പുണ്യ കര്‍മ്മ പ്രഭാഗമ വേളയില്‍
അങ്ങു നല്‍കുമീ പ്രേമപുഷ്പങ്ങളെ
വിണ്ണിലാകെ വിതാനിച്ചു രാത്രിതന്‍
പെണ്ണു നിന്നു മണിയറതീര്‍ക്കുവാന്‍.

മന്ദമാരുതന്‍ ജാലകപാളിക -
ളുന്തി ഉന്തിയെന്‍ ചിന്തയടക്കവെ
വന്നു നൃത്തം തുടങ്ങീ വിദൂരത്തു
നിന്നു നിദ്രയെന്‍ കണ്‍കോണിലത്രയും.



Avatar Avatar (Two-Disc Blu-ray/DVD Combo) [Blu-ray]

17 comments:

  1. ഭക്തികൊണ്ട് ദൈവത്തിന്റെ കാല്‍കളില്‍
    കെട്ടിവീണു കടാക്ഷമിരന്നിടാന്‍
    മുട്ടി മുട്ടി വിളിച്ചു നിരന്തരം
    ബുദ്ധിമുട്ടിക്കയില്ല ഞാനീശനെ.

    nalla varikal. budhimuttikkathe thanne eeshwaran thannallo oru kavitha.
    oru rathriyude hrudayam ennu parayan thonnunnu vayichittu...nannayi etta

    ReplyDelete
  2. ഈ ഏകാന്തരാത്രി നന്നായി കൃഷ്ണഭദ്രേ. നല്ല ഭാവനയും വരികളും.
    ഒരു നിര്‍ദേശം : ഒരു വരിയുടെ അവസാനത്തില്‍ വാക്ക് അവസാനിക്കുന്നില്ലെങ്കില്‍ അവിടെ ഒരു ഹൈഫന്‍ (-)ഇടണം കേട്ടോ. ഉദാ:-
    തേടിയെത്രയലഞ്ഞു, മടുത്തിടാ-
    തോടി എന്നും വരുന്നു കുമാരിക.
    ഇതുപോലെ ഒരുപാടിടത്ത് വരുന്നുണ്ട്. അതുപോലെ 2-)മത്തെ വരിയും, 3-)മത്തെ വരിയും - തീര്‍ത്തിടുവാന്‍ എന്നാണെങ്കില്‍ അടുത്ത വരിയില്‍ ആവുകില്ലീ... എന്നു മതിയല്ലോ?
    പിന്നെ മന്തമാരുതന്‍ മാറ്റി, മന്ദമാരുതന്‍ ആക്കുക.

    ReplyDelete
  3. നല്ല വരികള്‍, മാഷേ

    ReplyDelete
  4. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  5. കുറെ ബ്ലോഗുണ്ടല്ലോ. ഓരോന്നായി വായിക്കാം.
    കവിതകള്‍ ചിന്തയും ഭാവനയും നിറഞ്ഞത്‌ തന്നെ.

    ReplyDelete
  6. ആദ്യമായിട്ടാണ്‌ ഇത്രയും ബ്ലോഗുകള്‍ ഉള്ള ഒരാളെ പരിചയപ്പെടുന്നത്. അപ്പോള്‍ ആള്‍ ചില്ലറക്കാരനല്ല എന്ന് ചുരുക്കം. :)
    നല്ല കവിത.

    ReplyDelete
  7. ഭക്തികൊണ്ട് ദൈവത്തിന്റെ കാല്‍കളില്‍
    കെട്ടിവീണു കടാക്ഷമിരന്നിടാന്‍
    മുട്ടി മുട്ടി വിളിച്ചു നിരന്തരം
    നല്ല വരികള്‍....

    ReplyDelete
  8. kunjetta.. kalakki...excellent...

    ReplyDelete
  9. ഏകാന്തതയുടെ ഗീതം കൊള്ളാം.ഗീതേച്ചി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ച് ഇനിയുമെഴുതൂ..

    ReplyDelete
  10. അതേ ദൈവത്തിനെ ശല്യപ്പെടുത്താത്തതാ നല്ലത്, അദ്ദേഹത്തിന്‌ വേറെ എന്തെല്ലാം പണി കിടക്കുന്നു,

    പിന്നെ ഗീതയുടെ നിര്‍ദ്ദേശത്തിനു മറുപടി കണ്ടില്ല

    ReplyDelete
  11. നന്ദീസ്...കോയ്മി..സ്...താങ്ക്യൂഊഊഊഊഊഊഊ...

    ഗീതേച്ചി പറഞ്ഞകാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.

    ശ്രീ

    രവീണ നന്ദി

    നന്ദി അനോണിമസ്

    സുകന്യ



    വായാടി പാവത്താന്‍ ജയന്ത് റെയര്‍ റോസ് മോഹനം നന്ദി നന്ദി നന്ദി.

    എല്ലാവരും ഇനിയും വരുമല്ലൊ പ്രോത്സാഹിപ്പിക്കുമല്ലൊ.നന്ദിയോടെ കൃഷ്ണഭദ്ര.

    ReplyDelete
  12. എവിടെയും കാണുന്നില്ല. പുതിയ പോസ്റ്റ്‌ ഇല്ലേ?

    ReplyDelete
  13. ഞാന്‍ ഒരു മെയില്‍ അയച്ചിരുന്നു. വായിച്ചോ?
    മലയാളം കീ ബോര്‍ഡ്‌ ഇനിയും ശരിയായില്ലേ?

    ReplyDelete
  14. mail kittiyillallo? malayalam keyboard da maglish kandille. edakku sariyayi pinne poyi.Replay ayakkan email id onnu ayachu tharanam thiranju thiranju maduthu..


    :)thanks

    ReplyDelete