പര്‍ണശാലയിലേക്ക് *

വെറുതേ പോകട്ടേ ഞാന്‍ നിസ്വനായ് നിശബ്ദനായ്
ചെറുതാമെന്‍ സ്വര്‍ഗത്തേ തകര്‍ത്തീടൊല്ലേ നിങ്ങള്‍
പൈതൃകം പാടിത്തന്ന പാട്ടു ഞാനല്പാല്പമായ്-
മറന്നു പുതുമയ്ക്കൊത്താടുവാനാകുന്നില്ല
എങ്കിലും നടന്നു ഞാന്‍ വെറുതേ നിങ്ങള്‍ക്കൊപ്പം
എന്നിലേ സന്ദേഹത്തിന്‍ നൊമ്പരം കാണിക്കാതെ
അഛനും മുത്തഛനും മല്പിതാമഹന്‍മാരും
നടന്നോരിടവഴിക്കെത്തി നില്‍ക്കുന്നു നമ്മള്‍
ഇനി ഈ ഇളങ്കാറ്റത്തല്പമൊന്നിരിക്കട്ടെ
ഇടറും ഹൃദന്ദത്തേ സ്വല്പമൊന്നുറക്കട്ടേ
എനിക്കീ ഇടവഴി പോകണം സംസ്കാരത്തിന്‍
തിരിവാണേകാന്തക്കല്‍ പടവുകള്‍ കേറട്ടേ ഞാന്‍
പിരിയാം സഹചരേ നിങ്ങള്‍ക്കീ വഴി തെല്ലും
പരിചിതമല്ല ഞാനിന്നേകനായ് നടന്നിടാം
പൂര്‍വ സംസ്കാര പുണ്യ വീഥിയില്‍ പ്രതീക്ഷതന്‍
പൂത്തിരി കത്തിച്ചെന്നേ കാത്തിരിപ്പുണ്ടാമവര്‍
പര്‍ണശാലകള്‍ തീര്‍ത്ത പാവന സംസ്കാരത്തിന്‍
പൌര്‍ണമിത്തിങ്കള്‍ ദൂരെ ച്ചിരിക്കുന്നത് കാണാം
വഴിയില്‍ പ്രപഞ്ചത്തിന്‍ സ്പന്ദനം പ്രണവത്തിന്‍
പൊരുളില്‍ കണ്ണും പൂട്ടി ഉറങ്ങുന്നതും കാണാം
പഴയോരോലക്കീറില്‍ തുടിക്കും ആത്മാക്കള്‍തന്‍
പദസഞ്ജയം മണ്ണില്‍ തിളങ്ങുന്നതും കാണാം
പിരിയാം സഹചരേ നിങ്ങള്‍ക്കീ വഴി തെല്ലും
പരിചിതമല്ല ഞാനിന്നേകനായ് നടന്നിടാം
നശിക്കും സൌഹാര്‍ദങ്ങള്‍ ബന്ധങ്ങള്‍ നിശാചരര്‍
നടക്കും വഴി നിങ്ങള്‍ നടക്കൂ, മടുത്തു ഞാന്‍
മറന്നോ മാതൃത്വമേ മക്കളേ മുലയൂട്ടാന്‍
മറന്നോ സഹനത്തിന്‍ പടവാള്‍മുനകളേ
പഞ്ചമാതൃക്കള്‍ നിന്നു ലജ്ജിച്ചു അവര്‍ തന്ന
സഞ്ജിത സംസ്കാരത്തെ മറന്നോരല്ലേ നിങ്ങള്‍
പുതുതായ് നിങ്ങള്‍ തീര്‍ത്ത പര്‍ണശാ‍ലയില്‍
മദ്യ പത്തയില്‍ നുരഞ്ഞിടും കാമഗോപുരങ്ങളില്‍
ഇടറും പദങ്ങളില്‍ പലര്‍തന്‍ മാറില്‍ ചാഞ്ഞ്-
മയങും മുഖങ്ങളേ നിങ്ങളൊ പതിവ്രതര്‍
നിനക്കുണ്ടൊരു കാലം നിദ്രയില്ലാതെ നിലത്തിഴയും
സര്‍വോഷ്ണത്താല്‍ പുകയുന്നൊരുകാലം.
അന്നു നിന്‍ പരമ്പര ശാപമോചനത്തിനായ്
നിന്നു കേഴുമ്പോള്‍ അവര്‍ക്കീവഴി തുറക്കും ഞാന്‍
വിടരും ദലങ്ങളേ നിങ്ങളും തനതായ വീഥിയില്‍
സ്വതന്ത്രരായ് നടക്കാന്‍ പഠിച്ചുവോ
നാളത്തേ സംസ്കാരത്തിന്‍ മൊട്ടുകള്‍ ഓരോകൊച്ചു
നാവിലും നാവേറിലൂടെത്തിക്കും മുത്തശ്ശിമാര്‍
ഇന്നവര്‍ മകളിലും ചെറുതാണിളം കൂന്തല്‍
തഴുകി ചായം പൂശി ഇരിക്കും മാലാഖമാര്‍
ഇനിയീ കാരാഗൃഹം ത്യജിക്കാം നിദാന്തമാം
സുഖത്തിന്‍ കൂടും തേടി പറക്കാന്‍ കൊതിപ്പു ഞാന്‍
വെറുതേ പോകട്ടേ ഞാന്‍ നിസ്വനായ് നിശബ്ദനായ്
ചെറുതാമെന്‍ സ്വര്‍ഗത്തേ തകര്‍ത്തീടൊല്ലേ നിങ്ങള്‍
പൂര്‍വ സംസ്കാര പുണ്യ വീഥിയില്‍ പ്രതീക്ഷതന്‍
പൂത്തിരി കത്തിച്ചെന്നേ കാത്തിരിപ്പുണ്ടാമവര്‍

2006ല്‍ കേരള കലാകേന്ദ്രത്തിന്‍റെ വിദ്യാരംഭം വിശേഷാല്‍ പതിപ്പില്‍ വന്നത്


Avatar (Two-Disc Blu-ray/DVD Combo) [Blu-ray]
എന്നെ മറക്കൂ

എഴുതുവാന്‍ മോഹമിന്നേറെയാണെങ്കിലും
അറിവെനിക്കജ്ഞാന ദേശമല്ലോ
പിരിയുവാന്‍ ഏറെ പ്രയാസമുണ്ടെങ്കിലും
വിധിയിന്നു മുനില്‍ പ്രവിശ്യയല്ലൊ
പ്രീദിതനായി നടന്നു ഞാനെങ്കിലും
പ്രേക്ഷകനല്ല പ്രബുദ്ധനല്ല
കാദീശ്നായിച്ചമഞ്ഞു ഞാനെങ്കിലും
പാതകനല്ല പതിതല്ല
ബാന്ധവനാണു ഞാന്‍ ലോകത്തിനെങ്കിലും
പ്രാക്രതനല്ല പ്രദീപമല്ല
ഗാന്ധര്‍വമെന്റെ വിധിയായിയെത്തിലൊ
ക്ഷത്രിയനല്ല ഗന്ധര്‍വനല്ല.
പരിധികള്‍ ചിലമ്പുന്നു

(1)

ഉരുകിയൊലിക്കും കരളില്‍ പ്രണയപരിണാമക്കഥതേടി
നെടുവീര്‍പ്പിട്ടു നിലക്കും ഹൃദയ കൈത്തിരിമെല്ലെയുയര്‍ത്തി
കരളിന്‍ തരള ഞരമ്പുകള്‍ പൊട്ടിപ്പിളരും വേദനയോടെ
അവളുടെ കണ്ണിന്‍ നീലിമ മറയാന്‍ അലയുവതെങ്ങോട്ടാവൊ?
വിസ്മയ നീലാകാശം നീളെ വിടര്‍ന്ന പൂക്കളെ നോക്കി
വിന്ധ്യഹിമാലയ ശ്രൃംഗാഗ്രങ്ങളില്‍ വിലോഭ വീഥിതെളിപ്പൂ
വെറുതേ വിരലോടിച്ചാല്‍ പാടും വീണക്കമ്പികള്‍ പോലെ
വിലോല വീചികള്‍ എന്നെ തഴുകി വിഷാദ വീണകള്‍ മീട്ടി.

(2)

(പരിചയ സമ്പന്നതയാല്‍ പടരും പ്രണയ പരാഗണമാവാം
പകലുകള്‍ സമ്മാനിച്ചൊരു പനിനീര്‍ മഴയുടെ ആര്‍ദ്രതയാവാം
തമ്മില്‍ തങ്ങളിലറിയാതറിയും വാക്കിന്‍ ചാരുതയാവാം
പത്മമിട്ടു വിളക്കുകൊളുത്തിയ പാല്‍ പുഞ്ചിരികളിലാവാം
ഇടവേളകളേ പുളകം പൂശിയ പാട്ടിന്‍ ശീലുകളാവാം
ഇടറിയ കയ്യിന്‍ വിരലുകളറിയാതിഴനെയ്തതിനാലാവാം
ഇന്ദ്രനീല മിഴികളിലിളകും ശ്രൃംഗാരങ്ങളിലാവാം
അവളുടെ ഹൃദയഞരമ്പുകളെന്നില്‍ പടര്‍ന്നുപറ്റിയിരിപ്പു.)

(3)

കൊഴിയും ജീവിത നിമിഷം മുഴുവനുമലയാനായിട്ടജ്ച്ചന്‍
ആത്മസുഖങ്ങളടുക്കളയാക്കിയ അമ്പിളിപോലെയൊരമ്മ
അറിവിന്‍ പോരുളാണജ്ചനെനിക്കെന്‍ അമ്മയുഷസ്സായെന്നും
അരുകിലിരിക്കും സ്നേഹപൂമണമെന്നേതഴുകി നടക്കും
സുഖകര മകരന്ദം പോല്‍ പാടും സൌമിനിയായോരവളെ
കളിയായിട്ടൊരു വാക്കാല്‍ പോലും നോവിപ്പതിനിവനാമൊ?

(4)

തീരാദുരിത കിരാതന്‍മാരുടെ പോരുതുടങ്ങീടുമ്പോള്‍
താരണ തേടിയണഞ്ഞിടുവാനൊരു താരടിയിവനുണ്ട്.
നിറഞ്ഞുറഞ്ഞു തിളങ്ങിയ നിസ്ത്രുംശത്താല്‍ദാരുക കണ്ട്ഡ്മ്
നിഷൂദനം ചെയ്തലറും ശ്യാമള നിലാ‍മതി നിന്‍ ചരണം
പൊന്നിന്‍ തിരികള്‍ പ്രണവം ചൊല്ലും പൊന്നുഷസ്സെത്തുമ്പോള്‍
പരിചരമനസ്സില്‍ നിന്‍ ദിവ്യ പ്രഭ പരാഗണം ചെയ്യും
ഓരോ ജീവകണത്തിനുമകമെ ഓം കാരപ്പൊരുളായി
അറിവിന്‍ നിത്യ നെരിപ്പൊടായിട്ടണയാതെരിയും വിമലേ
അറിവില്ലായ്മ അനര്‍ത്ഥംകാട്ടാതട്ങ്ങിനില്പതിനായി
ആത്മതത്വ പൊരുളേ അവിടുന്നാത്മജ്ഞാനം തരണേ
സോപാനത്തില്‍ തുടരും താവക ഹൃദയസമാഗമ പുണ്യം
സൌഖ്യമാക്കും സര്‍വ്വം സച്ചില്‍ സ്വരൂപമാം മമ ശരണം.
കോളേജ് ക്ലസുകളിലെ ഭിക്തികള്‍ക്കുള്ളിലിരുന്ന് ബോറഡിയില്‍ വേദനകൊണ്ട് നിന്നപ്പൊഴാണ് ഒരു കവിതയുടെ പുതുനാമ്പ് കരളില്‍ വിരിയുന്നത്(ഒരു ഹിന്ദി ക്ലാസ്സ്)

പൊയ് മുഖങ്ങള്‍

ചോരവറ്റിയ കണ്ണുകള്‍ നവ ചേതനക്കായ് വെമ്പുമൊ?
കണ്ണു കണ്ടൊരു കാഴ്ചകള്‍ തീയിട്ടു നീറ്റിമറക്കുമൊ?
ദേവശക്തികളില്‍ പറന്നൊരു ആദരണ്യ ശലഭങ്ങളെ
വേരുവാടിയ തായ്മരത്തിനു പൊന്‍ തളിര്‍ക്കുലയെകുമൊ?
മുള്ളുപാകിയ ദുഖ: വീ‌‌ധികള്‍ നീച ദുഷ്ക്ര്ത ചെയ്തികള്‍
നിയതിമായുക മൂലമിന്നത് കല്‍മഷക്കനലായിടും
കണ്ണുനീരിനു കയ്പു കൂടിടുമിന്നു ജീവിത ചൂളയില്‍
ജ്വാല താഴ്ത്തുക ദാഹമാറ്റുക ജീവിതം അതി മോഹനം.
സീതാ വിരഹം
പറയൂ സഹോദരാ; ലക്ഷ്മണാ ഇനിയും ഞാ-
നെവിടെ തിരക്കണം മല്‍ സഖി വൈദേഹിയെ!
ദിനവും മുന്നില്‍ പൊന്നിന്‍ പൂമഴചിരിയുമായ്
തെളിയും ശീതാംശുവിന്നെവിടെ പൊലിഞ്ഞു പോയ്
വിധിയേ പോലും പോരില്‍ പൊരുതി പുറത്തക്കും
വിഗരം വിതുമ്പുന്നു പ്രേമ ഭാജനത്തിനായ്
കൂരിരുട്ടെങും നോക്കി ക്രൂരമായ് ച്ചിരിച്ചുകൊ-
ണ്ടീറനാം മുടിക്കെട്ടൊന്നഴിച്ചു കുടയവേ
ശീതളാര്‍ണ്യം കണ്ണീര്‍ വാര്‍ക്കുന്നു , സീതാരാമ
ശ്രീകരം പ്രകീര്‍ത്തിചൊരീയിളം കാറ്റും നിന്നു
വെള്ളിമണികളാ കണ്‍കളില്‍ തെളിഞ്ഞൊന്നു-
മിന്നിനിന്നടര്‍ന്നുവീണമ്മണ്ണിന്‍ ഹ്ര്ദയത്തില്‍
ഇടറിപൊയീ തെല്ലൊന്നരിയില്ലടക്കുവാന്‍
കഴിയുന്നില്ലെന്‍ കരള്‍ പിടയുന്നു ലക്ഷമണ
മൌനയായ് ഗോദാവരി ; കൊച്ചു കാല്‍ ച്ചിലങ്കതന്‍
മണികള്‍ ച്ചിരിച്ചതു മൈധിലിക്കായിട്ടത്രേ
ചിരിക്കാന്‍ മറന്നു പോയ് പൂവുകള്‍ ; നിശബ്ദത
നെടുവീര്‍പ്പിടുന്നു ഈ കാനനം തേങ്ങുന്നുവൊ
മടങ്ങു സൌമിത്രേ നീ ഏകനായ് അയൊദ്ധ്യയില്‍
നടുങ്ങും ഈ ഭൂവില്‍ ഞാന്‍ ജീവിതമണ്ക്കട്ടെ!

എന്‍റെ മുത്തശ്ശി*




വത്സരമയ്യായിരമായ് കാണണ-
മുത്സുകമെന്നുടെ മുത്തശ്ശി
എന്‍ കുലവും കുലധര്‍മങ്ങളെയും
എന്നു മനശ്വരമാക്കുന്നു.

കാലം തോറ്റു വണങ്ങി മുഖശ്രീ
താലപ്പൊലിയായ് നില്‍ക്കുമ്പോള്‍
ചില്ലി ചുളിക്കുന്നമ്പിളി
മുല്ല പ്പൂവു വിരിച്ചൊരു മാനത്തില്‍.

നിത്ത്യവുമാമുഖ മലരില്‍ കത്തും
സത്യത്തിന്‍ തീജ്വാലകളില്‍
അറ്റു പതിക്കുന്നാസുര ചേതന
മുറ്റിയ മൂര്‍ധാവീമണ്ണില്‍.

പണ്ടേ പലരും പരയാറുണ്ടിതു
ശുണ്ഡിയെടുക്കണ മുത്തശ്ശി
കളിയും കദകളുമായിച്ചെന്നാല്‍
കലി കയറുന്നൊരു മുത്തശ്ശി.

ഉണ്ടായതുമുതലെന്നും കളിചിരി
ച്ചുണ്ടില്‍ തത്തിച്ചെല്ലുമ്പോള്‍
ഉണ്ടായിട്ടില്ലിതു വരെയെന്നെ
കണ്ടൊരു കലഹ പുകിലൊന്നും.

*എന്‍റെ ഇല്ലത്തേ പരദേവതയെ (ശ്രീപൊര്‍ക്കലിയെ) പരാമര്‍ശിക്കുന്നു.


നട്ടു നനച്ചു വളര്ത്തിയതാണുഞാന്‍
നാട്ടിന്‍ പുറത്തുള്ള പിച്ചക വല്ലികള്‍
ഇട്ടൂ നിനക്കായി , ഇന്നലതന്‍ ഗന്ധ
മൊട്ടു പകരുന്നോരീമലര്‍ മൊട്ടുകള്‍