എന്‍റെ മുത്തശ്ശി*




വത്സരമയ്യായിരമായ് കാണണ-
മുത്സുകമെന്നുടെ മുത്തശ്ശി
എന്‍ കുലവും കുലധര്‍മങ്ങളെയും
എന്നു മനശ്വരമാക്കുന്നു.

കാലം തോറ്റു വണങ്ങി മുഖശ്രീ
താലപ്പൊലിയായ് നില്‍ക്കുമ്പോള്‍
ചില്ലി ചുളിക്കുന്നമ്പിളി
മുല്ല പ്പൂവു വിരിച്ചൊരു മാനത്തില്‍.

നിത്ത്യവുമാമുഖ മലരില്‍ കത്തും
സത്യത്തിന്‍ തീജ്വാലകളില്‍
അറ്റു പതിക്കുന്നാസുര ചേതന
മുറ്റിയ മൂര്‍ധാവീമണ്ണില്‍.

പണ്ടേ പലരും പരയാറുണ്ടിതു
ശുണ്ഡിയെടുക്കണ മുത്തശ്ശി
കളിയും കദകളുമായിച്ചെന്നാല്‍
കലി കയറുന്നൊരു മുത്തശ്ശി.

ഉണ്ടായതുമുതലെന്നും കളിചിരി
ച്ചുണ്ടില്‍ തത്തിച്ചെല്ലുമ്പോള്‍
ഉണ്ടായിട്ടില്ലിതു വരെയെന്നെ
കണ്ടൊരു കലഹ പുകിലൊന്നും.

*എന്‍റെ ഇല്ലത്തേ പരദേവതയെ (ശ്രീപൊര്‍ക്കലിയെ) പരാമര്‍ശിക്കുന്നു.


7 comments:

  1. കൊള്ളാം ... ഇപ്പോളും വൃത്തവും പ്രാസവും ഒപ്പിച്ചു അര്‍ത്ഥമുള്ള കവിതകള്‍ എഴുതാന്‍ ശ്രമിക്കുന്നവരുണ്ടല്ലോ സന്തോഷം ... തുടര്‍ന്നെഴുതുക ...

    ReplyDelete
  2. ഈ കൊച്ചു ബ്ലൊഗിലേക്കു വന്നു ആദ്യമായി ഒരു നല്ല അഭിപ്രായം പറഞ്ഞ വിനോദിനു വളരെ നന്ദി.തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. ഈ കെടാവിളക്കു എന്നും ഇതു പൊലെ തന്നെ കത്തിപടരാന്‍ ശ്രിപോര്‍ക്കലി ദേവി അനുഗ്രഹിക്കാട്ടെ...........

    ReplyDelete
  4. ഭാരതീയന്‍റെ ആശീര്‍വാദത്തിന് അകമഴിഞ്ഞ് നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  5. valare valere valare valare valare ishtamayi,elaa ashamsakalum

    etan

    ReplyDelete
  6. kedavilakku kollam paksha 'velicham dukhamanunni'

    ReplyDelete