സീതാ വിരഹം
പറയൂ സഹോദരാ; ലക്ഷ്മണാ ഇനിയും ഞാ-
നെവിടെ തിരക്കണം മല്‍ സഖി വൈദേഹിയെ!
ദിനവും മുന്നില്‍ പൊന്നിന്‍ പൂമഴചിരിയുമായ്
തെളിയും ശീതാംശുവിന്നെവിടെ പൊലിഞ്ഞു പോയ്
വിധിയേ പോലും പോരില്‍ പൊരുതി പുറത്തക്കും
വിഗരം വിതുമ്പുന്നു പ്രേമ ഭാജനത്തിനായ്
കൂരിരുട്ടെങും നോക്കി ക്രൂരമായ് ച്ചിരിച്ചുകൊ-
ണ്ടീറനാം മുടിക്കെട്ടൊന്നഴിച്ചു കുടയവേ
ശീതളാര്‍ണ്യം കണ്ണീര്‍ വാര്‍ക്കുന്നു , സീതാരാമ
ശ്രീകരം പ്രകീര്‍ത്തിചൊരീയിളം കാറ്റും നിന്നു
വെള്ളിമണികളാ കണ്‍കളില്‍ തെളിഞ്ഞൊന്നു-
മിന്നിനിന്നടര്‍ന്നുവീണമ്മണ്ണിന്‍ ഹ്ര്ദയത്തില്‍
ഇടറിപൊയീ തെല്ലൊന്നരിയില്ലടക്കുവാന്‍
കഴിയുന്നില്ലെന്‍ കരള്‍ പിടയുന്നു ലക്ഷമണ
മൌനയായ് ഗോദാവരി ; കൊച്ചു കാല്‍ ച്ചിലങ്കതന്‍
മണികള്‍ ച്ചിരിച്ചതു മൈധിലിക്കായിട്ടത്രേ
ചിരിക്കാന്‍ മറന്നു പോയ് പൂവുകള്‍ ; നിശബ്ദത
നെടുവീര്‍പ്പിടുന്നു ഈ കാനനം തേങ്ങുന്നുവൊ
മടങ്ങു സൌമിത്രേ നീ ഏകനായ് അയൊദ്ധ്യയില്‍
നടുങ്ങും ഈ ഭൂവില്‍ ഞാന്‍ ജീവിതമണ്ക്കട്ടെ!

No comments:

Post a Comment