പരിധികള്‍ ചിലമ്പുന്നു

(1)

ഉരുകിയൊലിക്കും കരളില്‍ പ്രണയപരിണാമക്കഥതേടി
നെടുവീര്‍പ്പിട്ടു നിലക്കും ഹൃദയ കൈത്തിരിമെല്ലെയുയര്‍ത്തി
കരളിന്‍ തരള ഞരമ്പുകള്‍ പൊട്ടിപ്പിളരും വേദനയോടെ
അവളുടെ കണ്ണിന്‍ നീലിമ മറയാന്‍ അലയുവതെങ്ങോട്ടാവൊ?
വിസ്മയ നീലാകാശം നീളെ വിടര്‍ന്ന പൂക്കളെ നോക്കി
വിന്ധ്യഹിമാലയ ശ്രൃംഗാഗ്രങ്ങളില്‍ വിലോഭ വീഥിതെളിപ്പൂ
വെറുതേ വിരലോടിച്ചാല്‍ പാടും വീണക്കമ്പികള്‍ പോലെ
വിലോല വീചികള്‍ എന്നെ തഴുകി വിഷാദ വീണകള്‍ മീട്ടി.

(2)

(പരിചയ സമ്പന്നതയാല്‍ പടരും പ്രണയ പരാഗണമാവാം
പകലുകള്‍ സമ്മാനിച്ചൊരു പനിനീര്‍ മഴയുടെ ആര്‍ദ്രതയാവാം
തമ്മില്‍ തങ്ങളിലറിയാതറിയും വാക്കിന്‍ ചാരുതയാവാം
പത്മമിട്ടു വിളക്കുകൊളുത്തിയ പാല്‍ പുഞ്ചിരികളിലാവാം
ഇടവേളകളേ പുളകം പൂശിയ പാട്ടിന്‍ ശീലുകളാവാം
ഇടറിയ കയ്യിന്‍ വിരലുകളറിയാതിഴനെയ്തതിനാലാവാം
ഇന്ദ്രനീല മിഴികളിലിളകും ശ്രൃംഗാരങ്ങളിലാവാം
അവളുടെ ഹൃദയഞരമ്പുകളെന്നില്‍ പടര്‍ന്നുപറ്റിയിരിപ്പു.)

(3)

കൊഴിയും ജീവിത നിമിഷം മുഴുവനുമലയാനായിട്ടജ്ച്ചന്‍
ആത്മസുഖങ്ങളടുക്കളയാക്കിയ അമ്പിളിപോലെയൊരമ്മ
അറിവിന്‍ പോരുളാണജ്ചനെനിക്കെന്‍ അമ്മയുഷസ്സായെന്നും
അരുകിലിരിക്കും സ്നേഹപൂമണമെന്നേതഴുകി നടക്കും
സുഖകര മകരന്ദം പോല്‍ പാടും സൌമിനിയായോരവളെ
കളിയായിട്ടൊരു വാക്കാല്‍ പോലും നോവിപ്പതിനിവനാമൊ?

(4)

തീരാദുരിത കിരാതന്‍മാരുടെ പോരുതുടങ്ങീടുമ്പോള്‍
താരണ തേടിയണഞ്ഞിടുവാനൊരു താരടിയിവനുണ്ട്.
നിറഞ്ഞുറഞ്ഞു തിളങ്ങിയ നിസ്ത്രുംശത്താല്‍ദാരുക കണ്ട്ഡ്മ്
നിഷൂദനം ചെയ്തലറും ശ്യാമള നിലാ‍മതി നിന്‍ ചരണം
പൊന്നിന്‍ തിരികള്‍ പ്രണവം ചൊല്ലും പൊന്നുഷസ്സെത്തുമ്പോള്‍
പരിചരമനസ്സില്‍ നിന്‍ ദിവ്യ പ്രഭ പരാഗണം ചെയ്യും
ഓരോ ജീവകണത്തിനുമകമെ ഓം കാരപ്പൊരുളായി
അറിവിന്‍ നിത്യ നെരിപ്പൊടായിട്ടണയാതെരിയും വിമലേ
അറിവില്ലായ്മ അനര്‍ത്ഥംകാട്ടാതട്ങ്ങിനില്പതിനായി
ആത്മതത്വ പൊരുളേ അവിടുന്നാത്മജ്ഞാനം തരണേ
സോപാനത്തില്‍ തുടരും താവക ഹൃദയസമാഗമ പുണ്യം
സൌഖ്യമാക്കും സര്‍വ്വം സച്ചില്‍ സ്വരൂപമാം മമ ശരണം.

2 comments: